ചാൾസ് ഡയസ് ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ്
Sunday, October 12, 2025 2:20 AM IST
ന്യൂഡൽഹി: ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി മുൻ ലോക്സഭാ എംപിയും മലയാളിയുമായ ചാൾസ് ഡയസ് തെരഞ്ഞെടുക്കപ്പെട്ടു.
ആംഗ്ലോ ഇന്ത്യൻ നേതാവായ ചാൾസിനെ മിസോറാമിലെ ഐസ്വാളിൽവച്ചു നടന്ന ചായ് പത്തൊന്പതാം ത്രിവത്സര സമ്മേളനത്തിൽവച്ചാണ് തെരഞ്ഞെടുത്തത്.
ഐസ്വാൾ തിയോളജിക്കൽ കോളജിൽവച്ചു നടത്തപ്പെട്ട സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ക്രൈസ്തവസഭകളിൽനിന്നുമുള്ള നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.
ജനറൽ സെക്രട്ടറിയായി ഡോ. ശിവരാജ് മഹീന്ദ്ര (ഉത്തരാഖണ്ഡ്), ട്രഷററായി ഫാ.ഡോ. ജോബി കൊച്ചുമുറ്റം (കർണാടക), വൈസ് പ്രസിഡന്റായി പ്രഫ. ആഗ്നസ് ഡി. സാ (മഹാരാഷ്ട്ര) ജോയിന്റ് സെക്രട്ടറിയായി ഡോ. ടിയാകല ജാമിർ (മേഘാലയ) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ദേശീയതലത്തിൽ വിവിധ മേഖലകളിലായി ചരിത്രസെമിനാറുകൾ നടത്തുവാൻ ചായ് ട്രസ്റ്റ് ബോർഡ് തീരുമാനമെടുത്തു. ‘സാമൂഹ്യ പരിവർത്തനത്തിൽ ക്രൈസ്തവരുടെ പങ്ക്’ എന്ന വിഷയത്തിൽ ഇരുപതോളം പ്രബന്ധങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.