‘കാൻക്ലേവ് 2025’: കേരളത്തിലെ കാൻസർ പ്രതിരോധത്തിന് ഡൽഹിയിൽ തുടക്കം
Sunday, October 12, 2025 2:20 AM IST
ന്യൂഡൽഹി: കേരളത്തിൽ ഈ മാസം നടക്കാനിരിക്കുന്ന വിപുലമായ കാൻസർ ബോധവത്കരണമായ ‘കാൻകെയർ ഇന്ത്യ കാൻക്ലേവ് 2025’ന് ഡൽഹിയിൽ തുടക്കം.
അന്താരാഷ്ട്ര ഹോസ്പിസ്-പാലിയേറ്റീവ് കെയർ ദിനമായ ഇന്നലെ ന്യൂഡൽഹിയിലെ ലക്ഷ്മി ഭായി ബത്ര കോളജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ അഡ്വ. ഹാരിസ് ബീരാൻ എംപിയാണ് ബോധവത്കരണ കാന്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ന്യൂഡൽഹിയിലെ ബത്ര ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററുമായി ചേർന്ന് കാൻകെയർ ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നതാണ് ‘കാൻക്ലേവ് 2025’.
ഡൽഹിയിലെ മലയാളി വിദ്യാർഥി സംഘടനകളായ മൈത്രി, സർഗ, സ്മൃതി എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലുമാണ് കേരളത്തിൽ കാൻസർ ബോധവത്കരണം നടത്തുന്നത്.