ന്യൂ​ഡ​ൽ​ഹി: ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ സൈ​നി​ക സം​ഭാ​വ​ന രാ​ജ്യ​ങ്ങ​ളി​ലെ (യു​എ​ൻ​ടി​സി​സി) അ​ധ്യ​ക്ഷ​ന്മാ​രു​ടെ കോ​ണ്‍ക്ലേ​വി​ന് ആ​തി​ഥ്യം വ​ഹി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ.

ഈ ​മാ​സം 14 മു​ത​ൽ 16 വ​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന കോ​ണ്‍ക്ലേ​വി​ൽ മു​പ്പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ര​സേ​നാ മേ​ധാ​വി​മാ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ സ​മാ​ധാ​ന പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്ര​ധാ​ന സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൈ​നി​ക മേ​ധാ​വി​ക​ളാ​ണ് ഇവിടേക്കെത്തുന്ന​ത്.


മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന സൂ​ച​ന​യ​നു​സ​രി​ച്ച് 33 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കോ​ണ്‍ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​നും ചൈ​ന​യ്ക്കും ക്ഷ​ണ​മി​ല്ല. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ സ​മാ​ധാ​ന പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ന്ത്യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ട് 75 വ​ർ​ഷം പൂ​ർ​ത്തി​യാ​യി.