ബം​​​​ഗ​​​​ളൂ​​​​രു: സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നു വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക മ​​​​ന്ത്രി പ്രി​​​​യ​​​​ങ്ക് ഖാ​​​​ർ​​​​ഗെ.

ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യു​​​​ടെ ഐ​​​​ക്യ​​​​ത്തി​​​​നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ത്മാ​​​​വി​​​​നും എ​​​​തി​​​​രാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഇ​​​​ക്കാ​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യ്ക്ക് പ്രി​​യ​​ങ്ക് ക​​​​ത്ത​​​​യ​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും ആ​​​​ർ‌​​​​എ​​​​സ്‌​​​​എ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന എ​​​​ല്ലാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണു പ്രി​​​​യ​​​​ങ്ക് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും ആ​​​​ർ​​​​എ​​​​സ്എ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ശാ​​​​ഖ​​​​ക​​​​ളി​​​​ലൂ​​​​ടെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും യു​​​​വാ​​​​ക്ക​​​​ളു​​​​ടെ​​​​യും മ​​​​ന​​​​സി​​​​ൽ നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ കു​​​​ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ മ​​​​ക​​​​ൻ​​​​കൂ​​​​ടി​​​​യാ​​​​യ പ്രി​​​​യ​​​​ങ്ക് ക​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.