പതിനൊന്നാം മണിക്കൂറിൽ മോദിക്ക് ക്ഷണം
Monday, October 13, 2025 1:50 AM IST
ന്യൂഡൽഹി: ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ ഇന്ന് ആരംഭിക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ അവസാനനിമിഷം ലഭിച്ച ക്ഷണം നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനും സൈന്യത്തെ ഭാഗികമായി പിൻവലിച്ചതിനും പിന്നാലെയാണ് ഉച്ചകോടി നടക്കുന്നത്.