ന്യൂ​​ഡ​​ൽ​​ഹി: ജ​​മ്മു കാ​​ഷ്മീ​​രി​​ൽ മൂ​​ന്നു രാ​​ജ്യ​​സ​​ഭാ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ച് ബി​​ജെ​​പി. നാ​​ലു സീ​​റ്റി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. ജ​​മ്മു കാ​​ഷ്മീ​​ർ യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് സ​​ത് പാ​​ൽ ശ​​ർ​​മ, ഗു​​ലാം മു​​ഹ​​മ്മ​​ദ് മി​​ർ, രാ​​കേ​​ഷ് മ​​ഹാ​​ജ​​ൻ എ​​ന്നി​​വ​​രാ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ.

നി​​യ​​മ​​സ​​ഭ​​യി​​ലെ അം​​ഗ​​ബ​​ല​​മ​​നു​​സ​​രി​​ച്ച് ബി​​ജെ​​പി​​ക്ക് ഒ​​രു സീ​​റ്റി​​ലേ ജ​​യ​​സാ​​ധ്യ​​ത​​യു​​ള്ളൂ. നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ്-​​കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​ത്തി​​നു മൂ​​ന്നു സീ​​റ്റു​​ക​​ളി​​ൽ വി​​ജ​​യി​​ക്കാം. മ​​റ്റു പാ​​ർ​​ട്ടി എം​​എ​​ൽ​​എ​​മാ​​രു​​ടെ വോ​​ട്ട് ചോ​​ർ​​ത്താ​​നാ​​ണു ബി​​ജെ​​പി​​ നീ​​ക്കം. നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ് മൂ​​ന്നു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.