രണ്ട് ആർജെഡി എംഎൽഎമാർ രാജിവച്ചു; ജെഡി-യുവിലേക്ക്
Monday, October 13, 2025 1:50 AM IST
പാറ്റ്ന: ബിഹാറിലെ ആർജെഡി എംഎൽഎമാരായ വിഭാ ദേവി, പ്രകാശ് വീർ എന്നിവർ രാജിവച്ചു. ഇരുവരും ജെഡി-യുവിൽ ചേരുമെന്നാണു റിപ്പോർട്ട്.
ഇന്നലെ രണ്ട് എംഎൽഎമാരും സ്പീക്കർ നന്ദ് കിഷോർ യാദവിനു രാജിക്കത്ത് നല്കി. സ്പീക്കർ രാജി സ്വീകരിച്ചു.
ഓഗസ്റ്റ് 22ന് ഗയാജിയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ വിഭാ ദേവിയും പ്രകാശ് വീറും പങ്കെടുത്തിരുന്നു. ഇരുവരും എൻഡിഎയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. വിഭാ ദേവിയുടെ ഭർത്താവ് രാജ് ബല്ലഭ് യാദവ് മുൻ എംഎൽഎയാണ്. പോക്സോ കേസിൽ ജയിലിലായിരുന്ന ഇയാൾ ഈയിടെയാണ് കുറ്റവിമുക്തനായി പുറത്തിറങ്ങിയത്.