രാജസ്ഥാനിൽ ബസിനു തീപിടിച്ച് 20 മരണം
Wednesday, October 15, 2025 2:21 AM IST
ജയ്സാൽമേർ: രാജസ്ഥാനിൽ സ്വകാര്യബസിനു തീപിടിച്ച് 20 യാത്രക്കാർ വെന്തുമരിച്ചു. 16 പേർക്കു ഗുരുതരമായി പരിക്കേറ്റു. ജയ്സാൽമേറിൽനിന്നു ജോധ്പുരിലേക്കു പോയ ബസിനാണു തീപിടിച്ചത്.
57 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.