ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ വധിച്ചു
Wednesday, October 15, 2025 2:21 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ വധിച്ചു. ബിജാപുർ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണു സംഭവം. സത്യം പൂനെം ആണു കൊല്ലപ്പെട്ടത്.
പോലീസിനു വിവരം ചോർത്തി നല്‍കിയെന്നാരോപിച്ചായിരുന്നു ഇയാളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. സത്യം പൂനെം പോലീസിനെ സഹായിച്ചിരുന്നുവെന്നും മൂന്നു തവണ മുന്നറിയിപ്പ് നല്കിയിരുന്നുവെന്നു വ്യക്തമാക്കിയുള്ള മാവോയിസ്റ്റുകളുടെ ലഘുലേഖ പോലീസ് കണ്ടെടുത്തു.
ബസ്തർ ഡിവിഷനിൽ ഈ വർഷം മാവോയിസ്റ്റ് ആക്രമണങ്ങളിൽ 40 പേർ കൊല്ലപ്പെട്ടു.