പശ്ചിമ ബംഗാളില്‍ വെള്ളപ്പൊക്കത്തിനു കാരണം ഭൂട്ടാൻ; നഷ്ടപരിഹാരം വേണം: മമത
Tuesday, October 14, 2025 3:06 AM IST
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഭൂട്ടാന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ എത്തിയതായിരുന്നു മമത.
ഭൂട്ടാനില്‍നിന്നുള്ള വെള്ളമാണ് വടക്കന്‍ ബംഗാളില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നും മമത പറഞ്ഞു.
ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ധനസഹായം കേന്ദ്രം നിഷേധിച്ചെന്നും അവര്‍ ആരോപിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 32 പേര് മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.