ചർച്ചകൾ അന്തിമഘട്ടത്തിൽ
Wednesday, October 15, 2025 12:34 AM IST
പാറ്റ്ന: ബിഹാറിൽ ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. എല്ലാ മണ്ഡലങ്ങളിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി ചർച്ച ചെയ്യുന്നുവെന്നും സീറ്റ് വിഭജനധാരണ ഇന്ന് പരസ്യമാക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഭാഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് എൻഡിഎ ക്യാന്പിലെ സംഘർഷം വ്യക്തമാക്കുന്നതാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് അഭയ് ദുബെ പറഞ്ഞു. നിതീഷ് കുമാറോ മറ്റ് നേതാക്കളോ ഇതിനുശേഷം മാധ്യമപ്രവർത്തകരെ കണ്ടിട്ടില്ല.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്ന് അജയ് കുമാർ മണ്ഡൽ എംപി രാജിവച്ചു. എംഎൽഎ ഗോപാൽ മണ്ഡൽ മുഖ്യമന്ത്രിയുടെ വസതിക്കുപുറത്ത് ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.