എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമി വാങ്ങിയത് നിയമപരമായെന്ന് എം.വി. ഗോവിന്ദൻ സുപ്രീംകോടതിയിൽ
Thursday, October 16, 2025 2:49 AM IST
ന്യൂഡൽഹി: തിരുവനന്തപുരത്ത് പുതുതായി പണികഴിപ്പിച്ച എകെജി സെന്ററിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള തർക്കം നിലനിൽക്കെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പുതിയ എകെജി സെന്റർ നിലകൊള്ളുന്ന 32 സെന്റ് ഭൂമി പൂർണമായും നിയമപരമായാണു വാങ്ങിയതെന്ന് ഗോവിന്ദൻ കോടതിയെ അറിയിച്ചു.
2021ൽ വാങ്ങിയ ഭൂമിയിൽ 30 കോടി ചെലവഴിച്ച് ഒന്പതുനില കെട്ടിടം പണിതതായും ഭൂമി വാങ്ങുന്ന സമയത്തു തർക്കങ്ങളോ നിയമപ്രശ്നങ്ങളോ ഇല്ലായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് ഭൂമിയിൽ അവകാശമില്ലെന്നും ഹർജി തള്ളണമെന്നും എം.വി. ഗോവിന്ദൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.