മുൻ ഗോവ മുഖ്യമന്ത്രി രവി നായിക് അന്തരിച്ചു
Thursday, October 16, 2025 2:49 AM IST
പനാജി: ഗോവ കൃഷിമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ രവി നായിക് (79) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
രവി നായിക് ഏഴു തവണ ഗോവ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ എംജിപിയിലൂടെയാണ് ആദ്യമായി നിയമസഭാംഗമായത്. 1989ലും എംജിപി ടിക്കറ്റിൽ വിജയം ആവർത്തിച്ചു.
1999, 2002, 2007, 2017 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായും 2022ൽ ബിജെപി സ്ഥാനാർഥിയായും വിജയിച്ചു. 1991-1993 കാലത്താണ് നായിക് ആദ്യമായി മുഖ്യമന്ത്രിയായത്.