കഫ് സിറപ്പ്: രണ്ടു കുട്ടികൾകൂടി മരിച്ചു; മരണം 25
Thursday, October 16, 2025 2:51 AM IST
ചിന്ദ്വാഡ: മധ്യപ്രദേശിലെ ചിന്ദ്വാഡ ജില്ലയിൽ കോൾഡ്രിപ് കഫ് സിറപ്പ് കഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന രണ്ടു കൂട്ടികൾകൂടി മരിച്ചു.
മഹാരാഷ്ട്രയിലെ നാഗ്പുരിൽ ചികിത്സയിലായിരുന്ന ഒന്പതു മാസം പ്രായമുള്ള ദിവ്യാൻഷു യദുവംശി, മൂന്നു വയസുള്ള അംബിക വിശ്വകർമ എന്നിവരാണ് മരിച്ചത്. ഇതോടെ കഫ്സിറപ്പ് കഴിച്ചു മരിച്ച കുട്ടികളുടെ എണ്ണം 24 ആയി.