ന്യൂ​ഡ​ൽ​ഹി: കേ​ര​ള പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക്ക് ജം​ബോ ഭാ​ര​വാ​ഹി പ​ട്ടി​ക. 13 വൈ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും 59 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും അ​ട​ങ്ങു​ന്ന പ​ട്ടി​ക​യാ​ണ് ഇ​ന്ന​ലെ രാ​ത്രി​ പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ​ ചുമ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി പ്ര​ഖ്യാ​പി​ച്ച​ത്.

എം​പി​മാ​രാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രെ രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. പ​ന്ത​ളം സു​ധാ​ക​ര​ൻ, സി.​പി. മു​ഹ​മ്മ​ദ്, എ.​കെ. മ​ണി എ​ന്നി​വ​രും പു​തി​യ രാ​ഷ്‌‌​ട്രീ​യ​കാ​ര്യ സ​മി​തി​യി​ലു​ണ്ട്.

വി.​എ. നാ​രാ​യ​ണ​നാ​ണ് ട്ര​ഷ​റ​ർ. ടി. ​ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, ഹൈ​ബി ഈ​ഡ​ൻ, പാ​ലോ​ട് ര​വി, വി.​ടി. ബ​ൽ​റാം, വി.​പി. സ​ജീ​ന്ദ്ര​ൻ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഡി. ​സു​ഗ​ത​ൻ, ര​മ്യ ഹ​രി​ദാ​സ്, എം.​ലി​ജു, എ.​എ. ഷു​ക്കൂ​ർ, എം.​വി​ൻ​സ​ന്‍റ്, റോ​യ് കെ. ​പൗ​ലോ​സ്, ജ​യ്സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ

പ​ഴ​കു​ളം മ​ധു, ടോ​മി ക​ല്ലാ​നി, ജോഷി ഫിലിപ്പ്, കെ.​ജ​യ​ന്ത്, എം.​എം.​ന​സീ​ർ, ദീ​പ്തി മേ​രി വ​ർ​ഗീ​സ്, ബി.​എ. അ​ബ്‌​ദു​ൾ മു​ത്ത​ലീ​ബ്, പി.​എം.​നി​യാ​സ്, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, പി.​എ. സ​ലിം, കെ.​പി. ശ്രീ​കു​മാ​ർ, ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, ജോ​സി സെ​ബാ​സ്റ്റ്യ​ൻ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, എം.​പി. വി​ൻ​സ​ന്‍റ്, ജോ​സ് വ​ള്ളൂ​ർ, സി.​ച​ന്ദ്ര​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, പി.​മോ​ഹ​ൻ രാ​ജ്, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, എം.​ജെ. ജോ​ബ്, എ​സ്. അ​ശോ​ക​ൻ, മ​ണ​ക്കാ​ട് സു​രേ​ഷ്, കെ.​എ​ൽ. പൗ​ലോ​സ്, എം.​എ. വാ​ഹി​ദ്, ര​മ​ണി പി. ​നാ​യ​ർ, ഹ​ക്കിം കു​ന്നി​ൽ, ആ​ലി​പ്പ​റ്റ ജ​മീ​ല, ഫി​ൽ​സ​ണ്‍ മാ​ത്യൂ​സ്, വി. ​ബാ​ബു​രാ​ജ്, എ. ​ഷാ​ന​വാ​സ് ഖാ​ൻ, കെ. ​നീ​ല​ക​ണ്ഠ​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, പി.​ജെ​റ​മി​യാ​സ്, അ​നി​ൽ അ​ക്ക​ര, കെ.​എ​സ്. ശ​ബ​രീ​നാ​ഥൻ, സ​ന്ദീ​പ് വാ​ര്യ​ർ, കെ.​ബി. ശ​ശി​കു​മാ​ർ, കെ.​പി. നൗ​ഷാ​ദ് അ​ലി, ഐ.​കെ. രാ​ജു, എം.​ആ​ർ. അ​ഭി​ലാ​ഷ്, കെ.​എ. തു​ള​സി, കെ.​എ​സ്. ഗോ​പ​കു​മാ​ർ, ഫി​ലി​പ്പ് ജോ​സ​ഫ്, കറ്റാ​നം ഷാ​ജി, എ​ൻ.​ഷൈ​ല​ജ്, ബി.​ആ​ർ.​എം. ഷ​ഫീ​ർ, എ​ബി കു​ര്യാ​ക്കോ​സ്, പി.​ടി.​ അ​ജ​യ്മോ​ഹ​ൻ, കെ.​വി.​ ദാ​സ​ൻ, അ​ൻ​സ​ജി​താ റ​സ​ൽ, വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ, നി​ഷ സോ​മ​ൻ, ആ​ർ. ല​ക്ഷ്മി, സോ​ണി​യ ഗി​രി, കെ.​ശ​ശി​ധ​ര​ൻ, ഇ.​സ​മീ​ർ, സൈ​മ​ണ്‍ അ​ല​ക്സ്.