ന്യൂ​​ഡ​​ൽ​​ഹി: ഛത്തീ​​സ്ഗ​​ഡി​​ൽ ഇ​​ന്ന​​ലെ 170 മാ​​വോ​​യി​​സ്റ്റു​​ക​​ൾ കീ​​ഴ​​ട​​ങ്ങി​​യെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​രമ​​ന്ത്രി അ​​മി​​ത് ഷാ ​​അ​​റി​​യി​​ച്ചു.

ഛത്തീ​​സ്ഗ​​ഡി​​ലെ അ​​ബു​​ജ്മാ​​ദ്, നോ​​ർ​​ത്ത് ബ​​സ്ത​​ർ മേ​​ഖ​​ല​​ക​​ൾ മാ​​വോ​​യി​​സ്റ്റ് വി​​മു​​ക്ത​​മാ​​യെ​​ന്ന് അ​​മി​​ത് ഷാ ​​അ​​റി​​യി​​ച്ചു. “സൗ​​ത്ത് ബ​​സ്ത​​റി​​ൽ മാ​​ത്ര​​മാ​​ണ് മാ​​വോ​​യി​​സ്റ്റ് പ്ര​​വ​​ർ​​ത്ത​​ന​​മു​​ള്ള​​ത്. ന​​മ്മു​​ടെ സു​​ര​​ക്ഷാ​​സേ​​ന ഉ​​ട​​ൻ അ​​തു തു​​ട​​ച്ചു​​നീ​​ക്കും. കീ​​ഴ​​ട​​ങ്ങു​​ന്ന മാ​​വോ​​യി​​സ്റ്റു​​ക​​ളെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു.


തോ​​ക്ക് എ​​ടു​​ക്കു​​ന്ന​​തു തു​​ട​​രു​​ന്ന​​വ​​ർ സു​​ര​​ക്ഷാ​​സേ​​ന​​യു​​ടെ ക്രോ​​ധം നേ​​രി​​ടേ​​ണ്ടി വ​​രും”. 2026 മാ​​ർ​​ച്ച് 31നു ​​മു​​ന്പ് രാ​​ജ്യ​​ത്തു​​നി​​ന്ന് മാ​​വോ​​യി​​സ​​ത്തെ ഉ​​ന്മൂ​​ല​​നം ചെ​​യ്യാ​​ൻ നാം ​​പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​രാ​​ണെന്ന് അ​​മി​​ത് ഷാ ​​പ​​റ​​ഞ്ഞു. ഛത്തീ​​സ്ഗ​​ഡി​​ൽ മൂ​​ന്നു ദി​​വ​​സ​​ത്തി​​നി​​ടെ ഉ​​ന്ന​​ത നേ​​താ​​വ് ഭൂ​​പ​​തി അ​​ട​​ക്കം മു​​ന്നൂ​​റി​​ലേ​​റെ മാ​​വോ​​യി​​സ്റ്റു​​ക​​ളാ​​ണ് കീ​​ഴ​​ട​​ങ്ങി​​യ​​ത്.