ഭക്ഷ്യസംസ്കരണ വിപണിയിൽ വളർച്ച: കേന്ദ്രം
Friday, October 17, 2025 2:27 AM IST
ന്യൂഡൽഹി: രാജ്യത്തെ ഭക്ഷ്യസംസ്കരണ വിപണി 2030ഓടെ 60 ലക്ഷം കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം സെക്രട്ടറി അവിനാശ് ജോഷി.
വേഗതയേറിയ ലോകത്ത് ശരിയായ രീതിയിൽ സംസ്കരിച്ച ഭക്ഷണം ആളുകളുടെ സമയവും പോഷകാവശ്യങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷയിലും ലഭ്യതയിലും വലിയ പങ്ക് വഹിച്ചിട്ടും തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസംസ്കരണ വ്യവസായം വലിയ പഴികൾ നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഇന്ത്യ ഫുഡ് ആൻഡ് ബിവറേജസ് അസോസിയേഷൻ സംഘടപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, കാറ്ററിംഗ് ആൻഡ് ന്യൂട്രീഷൻ എന്നിവയുമായി എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.