മന്ത്രിസഭാ വികസനം ഇന്ന്; ഗുജറാത്തിലെ 16 മന്ത്രിമാരും രാജിവച്ചു
Friday, October 17, 2025 1:06 AM IST
ഗാന്ധിനഗർ: ഗുജറാത്തിൽ ഇന്നു നടക്കുന്ന മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 മന്ത്രിമാരും രാജിവച്ചു. ഇന്നു രാവിലെ 11.30നാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുക.
182 നിയമസഭാംഗങ്ങളാണു ഗുജറാത്തിലുള്ളത്. സംസ്ഥാനത്ത് പരമാവധി 27 മന്ത്രിമാർവരെയാകാം. ബിജെപി സംസ്ഥാന അധ്യക്ഷനായതിനെത്തുടർന്ന് ഈ മാസം ആദ്യം സഹമന്ത്രി ജഗദീഷ് വിശ്വകർമ രാജിവച്ചിരുന്നു.