സുബിൻ ഗാർഗിന്റെ മരണം
Sunday, October 19, 2025 12:51 AM IST
ഗോഹട്ടി: ഗായകൻ സുബിൻ ഗാർഗിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതികളെ മറ്റൊരു ജയിലിലേക്കു മാറ്റുന്നതിനിടെ ഉണ്ടായ സംഘർഷത്തിനുപിന്നിൽപ്രവർത്തിച്ച ഒന്‍പതുപേരെ അറസ്റ്റ്ചെയ്തു.
അഞ്ച് പ്രതികളെ ബക്സ ജില്ലാ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പ്രതികളുമായി വന്ന വാഹനങ്ങൾക്ക് നേരേ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.
കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.