ഇന്ത്യ മുന്നണി വിട്ട് ജെഎംഎം
Sunday, October 19, 2025 12:51 AM IST
പാറ്റ്ന: സീറ്റ് വിഭജനചർച്ചകൾ വഴിമുട്ടിയതോടെ ബിഹാറിൽ ഒറ്റയ്ക്കു ജനവിധി തേടുമെന്ന പ്രഖ്യാപനവുമായി ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച.
ജാർഖണ്ഡിലെ കോൺഗ്രസ്-ആർജെഡി സഖ്യം പുനഃപരിശോധിക്കും. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അന്തിമതീരുമാനം ഉണ്ടാകുമെന്ന് ജെഎംഎം ജനറല്‍ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.
ബിഹാറിൽ ചകായ്, ധംദാഹ, പട്ടികവർഗ്ഗ മണ്ഡലങ്ങളായ കടോറിയ, മണിഹരി പട്ടികജാതി സംവരണമണ്ഡലങ്ങളായ ജാമുയി, പിര്‍പൈന്തി എന്നിങ്ങനെ ആറ് മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്തുമെന്നും സുപ്രിയോ ഭട്ടാചാര്യ അറിയിച്ചു. നവംബർ 11 നു രണ്ടാംഘട്ട തെരഞ്ഞെടുപ്പിലാണ് ഈ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്.