മിലാനിൽ കുടുങ്ങിയവരെ എയർ ഇന്ത്യ തിരിച്ചെത്തിക്കും
Monday, October 20, 2025 2:20 AM IST
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്കു മടങ്ങാൻ ഇറ്റലിയിലെ മിലാൻ വിമാനത്താവളത്തിലെത്തിയവർ ഉൾപ്പെടെ 250 പേർ എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാർമൂലം കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണു വിമാനത്തിന്റെ സാങ്കേതിക തകരാർ കണ്ടെത്തിയത്.
പലരും എയർ ഇന്ത്യയെ കുറ്റപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടതോടെ മിലാനിൽനിന്നുതന്നെ എയർ ഇന്ത്യ മറ്റൊരു ഡ്രീംലൈനർ സർവീസ് നടത്താൻ അനുമതി തേടുകയായിരുന്നു.
മിലാനിൽനിന്നു പുറപ്പെടുന്ന വിമാനം ഇന്ന് ഡൽഹിയിലെത്തും.