അഞ്ച് സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു
Monday, October 20, 2025 2:20 AM IST
പാറ്റ്ന: അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇന്നലെ പുറത്തുവിട്ട രണ്ടാംപട്ടികയിൽ പറയുന്നത് ശ്വാശത് കേദാര്‍ പാണ്ഡെ നര്കതിയാഗഞ്ചിലും ഖംറുല്‍ ഹോഡ കിഷന്‍ഗഞ്ചിലും മത്സരിക്കുമെന്നാണ്. ഇര്ഫാന് ആലം കസ്ബയിലും ജിതേന്ദ്രയാദവ് പൂര്‍ണിയയിലും മോഹന്‍ ശ്രീവാസ്തവ ഗയ ടൗണിലും ജനവിധി തേടും.
വെള്ളയാഴ്ച 48 സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ ആദ്യപട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. അതേസമയം ആര്‍ജെഡി ഉള്‍പ്പെടെ പ്രബലകക്ഷികള്‍ ഉള്‍പ്പെടുന്ന ഇന്ത്യ മുന്നണിയില്‍ ആദ്യഘട്ട വോട്ടെടുപ്പിനായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. ചില മണ്ഡലങ്ങളില്‍ മുന്നണിയിലെ കക്ഷികള്‍ ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നുണ്ട്.
സ്വതന്ത്രസ്ഥാനാർഥിയായി ഇന്ന് പത്രിക സമർപ്പിക്കുമെന്നു പറഞ്ഞ അവർ മറ്റൊരു മണ്ഡലത്തിൽപ്പോലും സീറ്റ് നൽകില്ലെന്ന് നേതൃത്വം വ്യക്തമാക്കിയെന്നും പറഞ്ഞു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിയോഹറിൽ നിന്നും ഇവർ ജനവിധി തേടിയിരുന്നു. ജെഡിയുവിലെ ലവ്ലി ആനന്ദിനോട് 30,000 വോട്ടുകൾക്കു പരാജയപ്പെടുകയും ചെയ്തു.
അതേസമയം ഒരു മണ്ഡലത്തിലെയും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ആർജെഡി നേതൃത്വം വിശദീകരിക്കുന്നത്. അതേസമയം രാംചന്ദ്ര പൂർവേയുടെ മരുമകൾ സ്മിത തേജസ്വി യാദവിൽനിന്ന് പാർട്ടി ചിഹ്നം സ്വീകരിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.