റൂട്ട്മാർച്ച്: പുതിയ ഹർജി നൽകണമെന്ന് ആർഎസ്എസിനോട് കർണാടക ഹൈക്കോടതി
Monday, October 20, 2025 2:20 AM IST
ബംഗളൂരു: നവംബർ രണ്ടിന് കലബുർഗിയിലെ ചിറ്റാപുരിൽ റൂട്ട് മാർച്ച് നടത്താൻ പുതിയ ഹർജി സമർപ്പിക്കണമെന്ന് ആർഎസ് എസിനോട് കർണാടക ഹൈക്കോടതി ജസ്റ്റീസ് എം.ജി.ഷുക്കൂർ കമാൽ നിർദേശിച്ചു.
നവംബർ 19ന് ആർഎസ്എസിനു പഥസഞ്ചലനം നടത്താനുള്ള അനുമതി സർക്കാർ നിഷേധിച്ചിരുന്നു. മറ്റേതെങ്കിലും തീയതി നിർദേശിക്കാൻ ജസ്റ്റീസ് ആവശ്യപ്പെട്ടതോടെയാണ് നവംബർ രണ്ടിന് പദസഞ്ചലനം നടത്താമെന്ന് ആർഎസ്എസിന്റെ അഭിഭാഷകൻ അറിയിച്ചത്. തുടർന്ന് പുതിയ ഹർജി സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഹൈക്കോടതി പ്രത്യേക ബെഞ്ചിലാണ് ആർഎസ്എസിനുവേണ്ടി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്.