ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് 2024-25 അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 10,650 മെ​​​​ഡി​​​​ക്ക​​​​ൽ​​​​സീ​​​​റ്റു​​​​ക​​​​ൾ​​​​ക്കു​​​കൂ​​​ടി നാ​​​​ഷ​​​​ണ​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മി​​​​ഷ​​​​ൻ (എ​​​​ൻ​​​​എം​​​​സി) അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. 41 മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​കൂ​​​​ടി തു​​​​ട​​​​ങ്ങാ​​​​നും അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്. ഇ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 816 ആ​​​​കു​​​​മെ​​​​ന്ന് എ​​​​ൻ​​​​എം​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ ഡോ. ​​​​അ​​​​ഭി​​​​ജി​​​​ത് സേ​​​​ത് അ​​​​റി​​​​യി​​​​ച്ചു. എം​​​​ബി​​​​ബി​​​​എ​​​​സ് സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​മാ​​​ക​​​ട്ടെ 1,37,600 ആ​​​​യി ഉ​​​​യ​​​​രും.

മെ​​​​ഡി​​​​ക്ക​​​​ൽ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് 41 സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും 129 സ്വ​​​​കാ​​​​ര്യ​​​​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​യി 170 അ​​​​പേ​​​​ക്ഷ​​​​ക​​​​ളാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മ​​​​യം എ​​​​ടു​​​​ക്കു​​​​മെ​​​​ങ്കി​​​​ലും ഈ ​​​​അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷം​​​​ത​​​​ന്നെ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് 75,000 പു​​​​തി​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ സീ​​​​റ്റു​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​മെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ സ്വാ​​​​ത​​​​ന്ത്ര​​​​ദി​​​​ന​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സം വി​​​​പു​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു തീ​​​​രു​​​​മാ​​​നം.