ബം​​ഗ​​ളൂ​​രു: ബി​​ഹാ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​ക്കാ​​യി ക​​ർ​​ണാ​​ട​​ക​​യി​​ലെ കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ ഫ​​ണ്ട് സ്വ​​രൂ​​പി​​ക്കു​​ന്നു​​വെ​​ന്ന് ആ​​രോ​​പി​​ച്ച് ബി​​ജെ​​പി. ഇ​​ത് അ​​ഴി​​മ​​തി​​ക്കു കാ​​ര​​ണ​​മാ​​കു​​മെ​​ന്നു ബി​​ജെ​​പി നേ​​താ​​ക്ക​​ലാ​​യ ജ​​ഗ​​ദീ​​ഷ് ഷെ​​ട്ടാ​​റും ബി.​​വൈ. രാ​​ഘ​​വേ​​ന്ദ്ര​​യും ആ​​രോ​​പി​​ച്ചു.

അ​​തേ​​സ​​മ​​യം, ബി​​ജെ​​പി​​യു​​ടെ ആ​​രോ​​പ​​ണം ത​​ള്ളി മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ​​യും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​റും രം​​ഗ​​ത്തെ​​ത്തി. ബി​​ഹാ​​റി​​ലേ​​ക്ക് അ​​ഞ്ചു പൈ​​സ പോ​​ലും ന​​ല്കി​​യി​​ട്ടി​​ല്ലെ​​ന്ന് സി​​ദ്ധ​​രാ​​മ​​യ്യ പ​​റ​​ഞ്ഞു. ആ​​രോ​​പ​​ണ​​ത്തി​​ൽ തെ​​ളി​​വു ഹാ​​ജ​​രാ​​ക്കാ​​ൻ ശി​​വ​​കു​​മാ​​ർ ബി​​ജെ​​പി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മു​​ഖേ​​ന എ​​ല്ലാ മ​​ന്ത്രി​​മാ​​രും ബി​​ഹാ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി പ​​ണ​​പ്പി​​രി​​വു ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് രാ​​ഘ​​വേ​​ന്ദ്ര ആ​​രോ​​പി​​ച്ചു.