മും​​ബൈ: പ്ര​​ശ​​സ്ത ബോ​​ളി​​വു​​ഡ് ന​​ട​​ൻ അ​​സ്രാ​​നി (84) അ​​ന്ത​​രി​​ച്ചു. മും​​ബൈ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. സം​​സ്കാ​​രം ന​​ട​​ത്തി.

അ​​ഞ്ചു ദ​​ശ​​ക​​ത്തി​​നി​​ടെ മു​​ന്നൂ​​റി​​ലേ​​റെ ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​സ്രാ​​നി അ​​ഭി​​ന​​യി​​ച്ചു. വി​​ഖ്യാ​​ത സി​​നി​​മ ഷോ​​ലെ​​യി​​ലെ അ​​സാ​​ധാ​​ര​​ണ സ്വ​​ഭാ​​വ​​മു​​ള്ള ജ​​യി​​ല​​റു​​ടെ വേ​​ഷം അ​​വ​​ത​​രി​​പ്പി​​ച്ച​​ത് അ​​സ്രാ​​നി​​യാ​​യി​​രു​​ന്നു. ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു ഈ ​​വേ​​ഷം. ന​​മ​​ക് ഹാ​​രം, ഗു​​ഡ്ഡി, ബ​​വാ​​ർ​​തി, ഗോ​​ൾ​​മാ​​ൽ, ചു​​പ് ചു​​പ് കേ, ​​ദീ​​വാ​​നേ ഹു​​യേ പാ​​ഗ​​ൽ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് അ​​സ്രാ​​നി​​യു​​ടെ പ്ര​​മു​​ഖ സി​​നി​​മ​​ക​​ൾ.