ജെഎംഎം ബിഹാറിൽ മത്സരിക്കില്ല
Tuesday, October 21, 2025 2:14 AM IST
റാഞ്ചി: ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം.
ആർജെഡിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ ഗൂഢാലോചനയെത്തുടർന്നാണ് മത്സരത്തിൽനിന്നു വിട്ടുനിൽക്കാനുള്ള തീരുമാനമെടുത്തതെന്നു മുതിർന്ന ജെഎംഎം നേതാവ് സുദിവ്യ കുമാർ പറഞ്ഞു.
ആർജെഡി-കോൺഗ്രസ് സഖ്യത്തിനു തക്ക മറുപടി നല്കുമെന്നും ജാർഖണ്ഡിൽ ഇരു പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ച് പുനഃപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ ആറു സീറ്റിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ജെഎംഎം പ്രഖ്യാപിച്ചിരുന്നു.