ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ മ​​​ല​​​യാ​​​ളി ജ​​​ഡ്ജി അ​​​തു​​​ൽ ശ്രീ​​​ധ​​​ര​​​നെ അ​​​ല​​​ഹ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്കു സ്ഥ​​​ലം മാ​​​റ്റി​​​ക്കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് കേ​​​ന്ദ്ര നി​​​യ​​​മ- നീ​​​തി മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തി​​​റ​​​ക്കി.

ആ​​​ദ്യം ഛത്തീ​​​സ്ഗ​​​ഡ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി കൊ​​​ളീ​​​ജി​​​യ​​​ത്തി​​​ന്‍റെ ശി​​​പാ​​​ർ​​​ശ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട്ട് പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത് വി​​​വാ​​​ദ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു.

സു​​​പ്രീം​​​കോ​​​ട​​​തി കൊ​​​ളീ​​​ജി​​​യ​​​ത്തി​​​ന്‍റെ ആ​​​ദ്യ ശി​​​പാ​​​ർ​​​ശ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ ഛത്തീ​​​സ്ഗ​​​ഡ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ ജ​​​ഡ്ജി​​​യാ​​​യി അ​​​ദ്ദേ​​​ഹം മാ​​​റു​​​ക​​​യും ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പു​​​തി​​​യ ശി​​​പാ​​​ർ​​​ശ അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ അ​​​ല​​​ഹ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സീ​​​നി​​​യോ​​​റി​​​റ്റി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഏ​​​ഴാം സ്ഥാ​​​ന​​​ത്താ​​​കും ജ​​​സ്റ്റീ​​​സ് അ​​​തു​​​ൽ ശ്രീ​​​ധ​​​ര​​​ൻ.


‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റു’മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സൈ​​​ന്യം ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത കേ​​​ണ​​​ൽ സോ​​​ഫി​​​യ ഖു​​​റേ​​​ഷി​​​യെ ‘ഭീ​​​ക​​​ര​​​രു​​​ടെ സ​​​ഹോ​​​ദ​​​രി’ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ബി​​​ജെ​​​പി മ​​​ന്ത്രി വി​​​ജ​​​യ് ഷാ​​​യ്ക്കെ​​​തി​​​രേ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക്ക് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത് ജ​​​സ്റ്റീ​​​സ് അ​​​തു​​​ൽ ശ്രീ​​​ധ​​​ര​​​ന്‍റെ ബെ​​​ഞ്ചാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ പ​​​ക​​​പോ​​​ക്ക​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്ഥ​​​ല​​​ംമാ​​​റ്റ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ​​​തെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.