ബിഹാറിൽ 71 കോടി രൂപയുടെ കറൻസിയും മദ്യവും പിടികൂടി
Wednesday, October 22, 2025 1:39 AM IST
ന്യൂഡൽഹി: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷം കറൻസിയും മദ്യവും ഉൾപ്പെടെ 71.32 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ പിടികൂടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി 842 ഫ്ളൈയിംഗ് സ്ക്വാഡുകളെയാണു സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നതെന്നും അറിയിച്ചു.
2016 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണെങ്കിലും വോട്ടെടുപ്പ് മറയാക്കി വൻതോതിൽ ലഹരിവസ്തുക്കൾ സംസ്ഥാനത്ത് എത്തുന്നുവെന്നാണ് സൂചനകൾ.