മുൻ കേന്ദ്രമന്ത്രി യോഗേന്ദ്ര മക്വാന അന്തരിച്ചു
Wednesday, October 22, 2025 1:39 AM IST
അഹമ്മദാബാദ്: മുൻ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ യോഗേന്ദ്ര മക്വാന (92) അന്തരിച്ചു.
ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും മന്ത്രിസഭകളിൽ ഇദ്ദേഹം അംഗമായിരുന്നു. 1980 മുതൽ 1988 വരെയായിരുന്നു മക്വാന കേന്ദ്രമന്ത്രിയായിരുന്നത്. 1973 മുതൽ 1989 വരെ രാജ്യസഭാംഗമായിരുന്ന മക്വാന രാജ്യസഭയിൽ കോൺഗ്രസ് ഡെപ്യൂട്ടി ചീഫ് വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്.
1933 ഒക്ടോബർ 23ന് ആനന്ദ് ജില്ലയിലെ സോജിത്ര ഗ്രാമത്തിലാണ് മക്വാന ജനിച്ചത്. പ്രജാ സമാജ്വാദി പാർട്ടിയിലൂടെയാണു രാഷ്ട്രീയത്തിലെത്തിയത്. ഇന്ദിരാഗാന്ധിയുടെ ക്ഷണപ്രകാരം കോൺഗ്രസിൽ ചേർന്നു. എഐസിസി പട്ടികജാതി ഡിപ്പാർട്ട്മെന്റ് ചെയർമാനായി 2006ൽ മക്വാന നിയമിതനായി.