ദളിത് യുവാവിനെ മർദിച്ച് മൂത്രം കുടിപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ
Wednesday, October 22, 2025 1:39 AM IST
ഭിന്ദ്: മധ്യപ്രദേശിൽ ഇരുപത്തിയഞ്ചു വയസുള്ള ദളിത് യുവാവിനെ മർദിച്ചശേഷം രണ്ടു തവണ മൂത്രം കുടിപ്പിച്ചു. ഭിന്ദ് ജില്ലയിലാണു സംഭവം. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അകുത്പുര സ്വദേശിയായ ദളിത് യുവാവ് ചികിത്സയിലാണ്.
മുഖ്യ പ്രതിയുടെ ഡ്രൈവറായി പ്രവർത്തിക്കുകയായിരുന്നു ദളിത് യുവാവ്. ജോലി ഉപേക്ഷിച്ചതാണു പ്രകോപനത്തിനു കാരണം. ഗ്വാളിയറിൽനിന്നു മൂന്നു പേർ ചേർന്നാണ് വാഹനത്തിൽ യുവാവിനെ ഭിന്ദിലേക്കു തട്ടിക്കൊണ്ടുപോയത്.
വാഹനത്തിൽവച്ച് യുവാവ് ക്രൂര മർദനത്തിനിരയായി.
രണ്ടു തവണ മൂത്രം കുടിപ്പിച്ചു. സോനു ബറുവ, അലോക് ശർമ, ഛോട്ടു ഓജ എന്നിവരാണ് അറസ്റ്റിലായത്. സോനു ബറുവയുടെ ഡ്രൈവറായിരുന്നു ദളിത് യുവാവ്.