ഡൽഹിയിൽ മോദിയുടെ റാലിക്ക് വൻ ജനപങ്കാളിത്തം
Thursday, May 23, 2024 1:57 AM IST
ന്യൂഡൽഹി: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ വൻ ജനപങ്കാളിത്തം. കടുത്ത ചൂടിനെ അവഗണിച്ചും ദ്വാരകയിലെ റാലിയിൽ ആയിരങ്ങളാണെത്തിയത്. 43.4 ഡിഗ്രി സെൽഷസായിരുന്നുഇന്നലെ ഡൽഹിയിൽ താപനില.
ഇന്ത്യാ മുന്നണിക്കെതിരേ റാലിയിൽ മോദി ആഞ്ഞടിച്ചു. ഇന്ത്യാ മുന്നണി അങ്ങേയറ്റം വർഗീയവും സ്വജനപക്ഷപരവുമാണ്. ഡൽഹിയിൽ സിക്കുകാരെ ജീവനോടെ കത്തിച്ചു. കലാപത്തിനിരയായവർക്ക് നീതി ലഭ്യമാക്കിയത് നരേന്ദ്ര മോദി മാത്രമാണ്-മോദി പറഞ്ഞു. ഈ മാസം 25നാണ് ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുക.