കേജരിവാളിന് വധഭീഷണി സന്ദേശം: ഒരാൾ പിടിയിൽ
Thursday, May 23, 2024 2:40 AM IST
ന്യൂഡൽഹി: ആംആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനു നേരേ വധഭീഷണി സന്ദേശങ്ങൾ എഴുതിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലി സ്വദേശി അങ്കിത് ഗോയലിനെ (32)യാണു ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
സ്വദേശമായ ബറേലിയിൽനിന്നാണ് ഇയാളെ ഇന്നലെ പോലീസ് പിടികൂടിയത്. ഡൽഹി മെട്രോ ട്രെയിനിന്റെ കോച്ചിനകത്തും പട്ടേൽ ചൗക്ക്, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷന്റെ ചുമരുകളിലുമാണ് തിങ്കളാഴ്ച വധഭീഷണി മുഴക്കിയുള്ള സന്ദേശവും അധിക്ഷേപ പരാമർശങ്ങളും എഴുതിയത്.