പെൺകുട്ടി ജീവനൊടുക്കിയ സംഭവം: സഹപാഠിക്ക് ജാമ്യം നിഷേധിച്ചു
Thursday, May 23, 2024 2:40 AM IST
ന്യൂഡൽഹി: അശ്ലീലദൃശ്യം ചിത്രീകരിച്ചു പ്രചരിപ്പിച്ചതിനെത്തുടർന്ന് പതിനാലു വയസുകാരിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ സഹപാഠിക്കു ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും പോക്സോ വകുപ്പും പ്രതിക്കെതിരേ ചുമത്താൻ സുപ്രീംകോടതി വിധിച്ചു.