സുരേഷ് കുമാറിന് നോവൽ പുരസ്കാരം
Wednesday, October 19, 2016 1:01 PM IST
കൊച്ചി: യെസ് പ്രസ് ബുക്ക്സ് ഏർപ്പെടുത്തിയ പ്രഥമ നോവൽ പുരസ്കാരത്തിനു കണക്കൂർ ആർ. സുരേഷ് കുമാർ അർഹനായി. എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ജൂറി അംഗം അജിത് നീലാഞ്ജനമാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഗോമന്തകം എന്ന നോവലിനാണു പുരസ്കാരം. 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണു പുരസ്കാരം. ആലപ്പുഴ സ്വദേശിയായ സുരേഷ് കുമാർ ആണവോർജ കോർപറേഷനിൽ അഗ്നി സുരക്ഷാ ഉദ്യോഗസ്‌ഥനാണ്. രണ്ടു നോവലുകളടക്കം ഒമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യെസ് പ്രസ് ബുക്സ് മാനേജിംഗ് എഡിറ്റർ സുരേഷ് കീഴില്ലം, പബ്ലിക്കേഷൻ മാനേജർ ജോളി കളത്തിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.