കേസരി നായനാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണന്
കേസരി നായനാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണന്
Wednesday, November 2, 2016 2:50 PM IST
കണ്ണൂർ: മൂന്നാമത് കേസരി നായനാർ പുരസ്കാരം നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലാണ് അവാർഡിന് അർഹനാക്കിയതെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 25,000 രൂപയും കെ.കെ.ആർ. വെങ്ങര രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണു പുരസ്കാരം. അശോകൻ ചരുവിൽ, ഇ.പി. രാജഗോപാലൻ, പ്രഫ.കെ.പി. മോഹനൻ എന്നിവരടങ്ങുന്ന ജൂറിയാണു പുരസ്കാരത്തിനർഹമായ നോവൽ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.