ശബരി ജാനകിക്ക് ഫോട്ടോഗ്രഫി പുരസ്‌കാരം
Saturday, October 7, 2017 11:45 AM IST
മ​​ല​​പ്പു​​റം : തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സ​​ഹ്യാ​​ദ്രി നാ​​ച്വ​​റ​​ല്‍ ഹി​​സ്റ്റ​​റി സൊ​​സൈ​​റ്റി​​യു​​ടെ 2017 ലെ ​​വ​​ന്യ​​ജീ​​വി ഫോ​​ട്ടോ​​ഗ്ര​​ഫി മ​​ത്സ​​ര​​ത്തി​​ല്‍ ശ​​ബ​​രി ജാ​​ന​​കി​​ക്ക് ഒ​​ന്നാം സ്ഥാ​​നം. ചി​​ന്നാ​​ര്‍ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ല്‍ നി​​ന്നു പ​​ക​​ര്‍ത്തി​​യ പ​​റ​​ക്കും അ​​ണ്ണാ​​ന്‍ എ​​ന്ന ചി​​ത്ര​​ത്തി​​നാ​​ണ് പു​​ര​​സ്‌​​കാ​​രം. ഇ​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ പ്ര​​ശ​​സ്ത ശി​​ല്‍പ്പി കാ​​നാ​​യി കു​​ഞ്ഞി​​രാ​​മ​​ന്‍ അ​​വാ​​ര്‍ഡ് ന​​ല്‍കും. മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ മ​​ഞ്ചേ​​രി എ​​ള​​ങ്കൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ശ​​ബ​​രി​​ ജാ​​ന​​കി മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പി​​ല്‍ ലൈ​​വ് സ്റ്റോ​​ക്ക് ഇ​​ന്‍സ്‌​​പെ​​ക്ട​​റാ​​ണ്. ഭാ​​ര്യ സ​​ബി​​ന (ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ). മ​​ക്ക​​ള്‍ ന​​ന്ദ, ന​​മി​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.