മൂന്നാറിലെ ഇരടക്കൊലപാതകം: മുഖ്യ പ്രതിയെന്നു കരുതുന്നയാൾ കീഴടങ്ങി
Friday, October 20, 2017 12:59 PM IST
മൂ​​​ന്നാ​​​ർ: മൂ​​​ന്നാ​​​ർ എ​​​ല്ല​​​പ്പെ​​​ട്ടി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഓ​​​ട്ടോ ഡ്രൈ​​​വ​​​ർ​​​മാ​​​രെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​​തി​​​യെ​​​ന്നു ക​​​രു​​​തു​​​ന്ന തി​​​രു​​​നെ​​​ൽ​​​വേ​​​ലി പു​​​തു​​​കു​​​ളം സ്വ​​​ദേ​​​ശി മ​​​ണി (42) കോ ടതി യിൽ കീ​​​ഴ​​​ട​​​ങ്ങി​​​. ചെ​​​ന്നൈ സെ​​​യ്ദാ​​​പ്പേ​​​ട്ട് മു​​​ൻ​​​സി​​​ഫ് കോ​​​ട​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 ഒ​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ൾ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്.

തി​​​രു​​​നെ​​​ൽ​​​വേ​​​ലി​​​യി​​​ലെ ഗു​​​ണ്ടാ സം​​​ഘാം​​​ഗ​​​മാ​​​യ മ​​​ണി 18 കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ത​​​മി​​​ഴ്നാ​​​ട് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ കൊ​​​ച്ചി - മ​​​ധു​​​ര ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ മ​​​ണ​​​പ്പ​​​ട്ടി​​​യി​​​ലാ​​​ണ് ഒ​​​ട്ടോ ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​യ മൂ​​​ന്നാ​​​ർ എ​​​ല്ല​​​പ്പെ​​​ട്ടി കെ.​​​കെ. ഡി​​​വി​​​ഷ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ജോ​​​ണ്‍ പീ​​​റ്റ​​​ർ, ശ​​​ര​​​വ​​​ണ​​​ൻ എ​​​ന്നി​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...