സോളാർ കമ്മീഷൻ ക്രൂശിച്ചു: കെ.​സി. വേ​ണു​ഗോ​പാ​ൽ
Saturday, November 11, 2017 2:05 PM IST
ആ​​ല​​പ്പു​​ഴ: സോ​​ളാ​​ർ അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ നീ​​തി​​ര​​ഹി​​ത​​മാ​​യി പെ​​രു​​മാ​​റി ക്രൂ​​ശി​​ക്കു​​ക​​യാ​​ണെ​​ന്നു കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി. ആ​​ല​​പ്പു​​ഴ​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

നീ​​തി​​ര​​ഹി​​ത​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണു ക​​മ്മീ​​ഷ​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​മു​​ണ്ടാ​യ​​ത്. അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​നെ ക​​രു​​വാ​​ക്കി പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​രെ അ​​പ​​മാ​​നി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന​​ത്. പ​​രാ​​തി​​ക്കാ​​രി​​യു​​ടേതെ​​ന്നു പ​​റ​​യു​​ന്ന ക​​ത്ത് ​മാ​​ത്ര​​മാ​​ണ് തെ​​ളി​​വാ​​യി സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മ​​റ്റു ഡി​​ജി​​റ്റ​​ൽ തെ​​ളി​​വു​​ക​​ൾ ഉ​​ണ്ടെ​ന്നു ​പ​​റ​​യു​​ന്ന​​ത​​ല്ലാ​​തെ യാ​​തൊ​​രു തെ​​ളി​​വു​​ക​​ളു​ടെ​​യും പി​​ൻ​​ബ​​ല​​മി​​ല്ലാ​​ത്ത റി​​പ്പോ​ർ​​ട്ടാ​​ണ് ഇ​​ത്. താ​​ൻ വി​​ളി​​ച്ച​​തെ​​ന്നു പ​​റ​​യു​​ന്ന 57 ഫോ​​ണ്‍ കോ​​ളു​​ക​​ളി​​ൽ 52 ഉം ഇ​​ങ്ങോ​​ട്ടു വി​​ളി​​ച്ചതാണ്. അ​​ഞ്ചു ​കോ​​ളു​​ക​​ൾ മാ​​ത്ര​​മാ​​ണ് അ​​ങ്ങോ​​ട്ടു വി​​ളി​​ച്ച​​ത്. അ​​തും രാ​​ത്രി ഒ​​ന്പ​​തി​​നു മു​​ന്പു ​മാ​​ത്രം. എ​​ല്ലാ കോ​​ളു​​ക​​ളും 30 സെ​​ക്ക​​ൻഡിൽ താ​​ഴെ മാ​​ത്ര​​മാ​​ണെ​​ന്നും അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ന് ഇ​​തു ബോ​​ധ്യ​​പ്പെ​​ട്ട കാ​​ര്യ​​മാ​​ണെ​​ന്നും വേണുഗോപാൽ പ​​റ​​ഞ്ഞു. ആ​​രോ​​പ​​ണ​​ങ്ങ​​ൾ കൊ​​ണ്ടു ത​​ള​​രു​​ന്ന​​വ​​ന​​ല്ല താ​​നെ​​ന്നും ത​​നി​​ക്കെ​​തി​​രെ വ്യ​​ക്ത​​മാ​​യ ഏ​​തെ​​ങ്കി​​ലും തെ​​ളി​​വു​​ക​​ൾ ഉ​​ണ്ടെങ്കി​​ൽ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​നം ത​​ന്നെ അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്നും ജ​​ന​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ ഉ​​ണ്ടെ​ന്നും ​അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം. ​​ലി​​ജു, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ തോ​​മ​​സ് ജോ​​സ​​ഫ്, മു​​ൻ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എ.​​എ. ഷു​​ക്കൂ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ അ​​ദ്ദേ​​ഹ​​ത്തി​​നൊ​​പ്പം ഉ​​ണ്ടാ​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...