ജോസഫിനെ വിട്ടയച്ചു
ജോസഫിനെ വിട്ടയച്ചു
Wednesday, December 6, 2017 3:24 PM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: സ്വ​​​ന്തം ച​​​ര​​​മ​​​വാ​​​ര്‍​ത്ത​​​യും പ​​​ര​​​സ്യ​​​വും ന​​​ൽ​​​കി ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം പോ​​​ലീ​​​സി​​​നെ​​​യും ബ​​​ന്ധു​​​ക്ക​​​ളെ​​​യും ആ​​​ശ​​​ങ്ക​​​യു​​​ടെ മു​​​ള്‍​മു​​​ന​​​യി​​​ലാ​​​ക്കി​​​യ ത​​​ളി​​​പ്പ​​​റ​​​മ്പ് കു​​​റ്റി​​​ക്കോ​​​ലി​​​ലെ മേ​​​ലൂ​​​ക്കു​​​ന്നേ​​​ൽ ജോ​​​സ​​​ഫി​​​നെ (75) ബ​​​ന്ധു​​​ക്ക​​​ള്‍​ക്കൊ​​​പ്പം കോ​​ട​​തി വി​​​ട്ട​​​യ​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ കോ​​​ട്ട​​​യ​​​ത്തെ ലോ​​ഡ്ജി​​ൽ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ രാ​​​ത്രി പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ പോ​​​ലീ​​​സും ബ​​​ന്ധു​​​ക്ക​​​ളും ചേ​​​ര്‍​ന്നാ​​​ണു ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ​​​ത്തി​​​ച്ച​​​ത്. ത​​​ളി​​​പ്പ​​​റ​​​മ്പ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ ജോ​​​സ​​​ഫി​​​നെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ എ​​​സ്ഐ ജ​​​യ​​​രാ​​​ജ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ത​​​ളി​​​പ്പ​​​റ​​​മ്പ് മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഇ​​​രി​​​ക്കൂ​​​ര്‍ പെ​​​രു​​​വ​​​ള​​​ത്തു​​​പ​​​റ​​​മ്പി​​​ലെ ഗ്രാ​​​മ​​​ന്യാ​​​യാ​​​ല​​​യ​ മ​​​ജി​​​സ്ട്രേ​​​റ്റി​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ജോ​​​സ​​​ഫി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​ശേ​​​ഷം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​ഷ്‌​​ട​​പ്ര​​​കാ​​​രം പോ​​​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ചു. കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ജോ​​​സ​​​ഫ് മ​​​ക്ക​​​ളോ​​​ടും ബ​​​ന്ധു​​​ക്ക​​​ളോ​​​ടു​​​മൊ​​​പ്പ​​​മാ​​​ണ് വീ​​​ട്ടി​​​ലേ​​​ക്കു പോ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.