ദിവസം പത്ത് ; കാണാതായവർ എത്രയെന്നു തിട്ടമില്ലാതെ സർക്കാർ
Friday, December 8, 2017 3:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റു ദു​​​ര​​​ന്തം പ​​​ത്താം ദി​​​വ​​​സ​​​ത്തി​​​ലെ​​​ത്തു​​​ന്പോ​​​ൾ, കാ​​​ണാ​​​താ​​​യ​​​വ​​​രെക്കുറിച്ചു​​​ള്ള ആ​​​ശ​​​ങ്ക​​​യ്ക്ക് ഇ​​​നി​​​യും അ​​​റു​​​തി വ​​​രു​​​ത്താ​​​നാ​​​യി​​​ല്ല. റ​​​വ​​​ന്യു വ​​​കു​​​പ്പു നേ​​​രി​​​ട്ടു ശേ​​​ഖ​​​രി​​​ച്ച പു​​​തി​​​യ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു വ​​​ള്ള​​​ങ്ങ​​​ളി​​​ലും ബോ​​​ട്ടു​​​ക​​​ളി​​​ലും അ​​​ട​​​ക്കം മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​യ 354 പേ​​​രെ​​​ ഇ​​​നി ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. എ​​​ന്നാ​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീസ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു വി​​​ട്ട പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ 96 പേ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

എ​​​ൻ​​​ജി​​​ൻ ഘ​​​ടി​​​പ്പി​​​ച്ച വ​​​ള്ള​​​ങ്ങ​​​ളി​​​ൽ പോ​​​യ 108 പേ​​​രെയും ചെറിയ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളി​​​ൽ പോ​​​യ​​​വ​​​രി​​​ൽ 86 പേ​​​രെയും വ​​​ലി​​​യ ബോ​​​ട്ടു​​​ക​​​ളി​​​ൽ പോ​​​യ 160 പേ​​​രെയുംകൂ​​​ടി ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട് എന്നാണ് റവന്യുവിന്‍റെ കണക്ക്. ഇ​​​തി​​​ൽ ചെ​​​റി​​​യ വ​​​ള്ള​​​ങ്ങ​​​ളി​​​ൽ പോ​​​യ​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ള്ള​​​ത്.

എ​​ഫ്ഐ​​ആ​​ർ ഇ​​ടും

തിരുവനന്തപുരം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത സെ​​​ന്‍റ​​​ർ ഫോ​​​ർ ഫി​​​ഷ​​​റീ​​​സ് സ്റ്റ​​​ഡീ​​​സ് വ​​​ഴി ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ മാ​​​ത്രം 260 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക​​​ണ​​​ക്ക് ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നാ​​​യി കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കാ​​​യി എ​​​ഫ്ഐ​​​ആ​​​ർ അ​​​ട​​​ക്കം പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കും സ​​​ർ​​​ക്കാ​​​ർ ക​​​ട​​​ക്കും.


ര​​ണ്ടു മൃ​​ത​​ദേ​​ഹം തി​​രി​​ച്ച​​റി​​ഞ്ഞു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾകൂ​​​ടി ഇ​​​ന്ന​​​ലെ ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന വ​​​ഴി തി​​​രി​​​ച്ച​​​റി​​​ഞ്ഞു. അ​​​ടി​​​മ​​​ല​​​ത്തു​​​റ പ്ര​​​വീ​​​ണ ഹൗ​​​സ് 10/438ൽ ​​​അ​​​ൽ​​​ഫോ​​​ണ്‍​സി​​​ന്‍റെ മ​​​ക​​​ൻ ആ​​​ന്‍റ​​​ണി (41), തൂ​​​ത്തു​​​ക്കു​​​ടി ജോ​​​ർ​​​ജ് റോ​​​ഡ് ഫി​​​ഷ​​​ർ​​​മെ​​​ൻ കോ​​​ള​​​നി​​​യി​​​ൽ ഡോ​​​ർ ന​​​ന്പ​​​ർ 269ൽ ​​​വി​​​ൻ​​​സ​​​ന്‍റി​​​ന്‍റെ മ​​​ക​​​ൻ ജൂ​​​ഡ് (42) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആശുപ ത്രിയിൽ ഒ​​​ൻ​​​പ​​​തു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ഇ​​​നി തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ള്ള​​​ത്.

ക​​ട​​ലി​​ൽ പോ​​യ​​വ​​ർ ഇ​​ങ്ങ​​നെ

ദു​​​ര​​​ന്തദി​​​വ​​​സം മോ​​​ട്ടോ​​​ർ ഘ​​​ടി​​​പ്പി​​​ച്ച 252 വ​​ള്ള​​​ങ്ങ​​​ളി​​​ലാ​​​യി 1,234 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണു ക​​​ട​​​ലി​​​ൽ പെ​​​ട്ട​​​ത്. ഇ​​​വ​​​രി​​​ൽ 1,126 പേ​​​രെ ര​​​ക്ഷി​​​ച്ചു ക​​​ര​​​യ്ക്കെ​​​ത്തി​​​ച്ചു. ബാ​​​ക്കി​​​യു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്ത​​​ണം. 196 മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളി​​​ലാ​​​യി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന 1,568 പേ​​​രി​​​ൽ 1,482 പേരെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി. 323 വ​​​ലി​​​യ ബോ​​​ട്ടു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 3,228 പേ​​​രി​​​ൽ 3,068 പേ​​​രെ​​​യും ര​​​ക്ഷി​​​ക്കാ​​​നാ​​​യ​​​താ​​​യും റ​​​വ​​​ന്യു വ​​​കു​​​പ്പു നേ​​​രി​​​ട്ടു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​യി. കാ​​​ണാ​​​താ​​​യ 354 പേ​​​രി​​​ൽ കു​​​റേപ്പേ​​​ർ ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്ത് അ​​​ട​​​ക്കം വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ടെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...