മാ​ർ ലൂയീസ് റാഫേൽ സാ​ക്കോ വ​ട​വാ​തൂ​ർ സെ​മി​നാ​രി സ​ന്ദ​ർ​ശി​ച്ചു
മാ​ർ ലൂയീസ് റാഫേൽ സാ​ക്കോ വ​ട​വാ​തൂ​ർ സെ​മി​നാ​രി സ​ന്ദ​ർ​ശി​ച്ചു
Tuesday, January 16, 2018 2:09 AM IST
കോട്ടയം: പൗ​​​​ര​​​​സ്ത്യ സ​​​​ഭ​​​​ക​​​​ളാ​​​​യ ക​​​​ൽ​​​​ദാ​​​​യ, സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ക​​​​ൽ​​​​ദാ​​​​യ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് മാ​​​​ർ ലൂയീസ് റാ​​​​ഫേ​​​​ൽ സാ​​​​ക്കോ. വ​​​​ട​​​​വാ​​​​തൂ​​​​ർ സെ​​​​ന്‍റ് തോ​​​​മ​​​​സ് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് സെ​​​​മി​​​​നാ​​​​രി​​​​യി​​​​ലെ​​​​യും പൗ​​​​ര​​​​സ്ത്യ വി​​​​ദ്യാ​​​​പീ​​​​ഠ​​​​ത്തി​​​​ലെ​​​​യും വൈ​​​​ദി​​​​ക​​​​രെ​​​​യും വൈ​​​​ദി​​​​ക വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും പാ​​​​ത്രി​​​​യ​​​​ർ​​​​ക്കി​​​​സ് അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ പ്രേ​​​​ഷിത തീ​​​​ക്ഷ്ണ​​​​ത​​​​യെ​​​​യും വ്യാ​​​​പ​​​​ന​​​​ത്തെ​​​​യും മാ​​​​ർ ലൂയീസ് റാ​​​​ഫേ​​​​ൽ സാ​​​​ക്കോ പ്ര​​​​ശം​​​​സി​​​​ച്ചു.

കി​​​​ർ​​​ക്കു​​​ക് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത മാ​​​​ർ യൂ​​​​സി​​​​ഫ് തോ​​​​മ​​​​സ്, ബാ​​​​ഗ്ദാ​​​​ദ് സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ മാ​​​​ർ ബാ​​​​സിൽ യെ​​​​ൽ​​​​ദോ, ഗ്രീ​ക്ക് ക​ത്തോ​ലി​ക്ക സ​ഭ ബിഷപ് എമരിറ്റസ് മാ​ർ ദി​​​​​​​മി​​​​​​​ത്രി​​​​​​​യോ​​​​​​​സ് സ​ലാ​ക്ക​ാസ്, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. റ​​​​വ.​​​​ ഡോ. പോ​​​​ളി മ​​​​ണി​​​​യാ​​​​ട്ട് സ്വാ​​​​ഗ​​​​ത​​​​വും പൗ​​​​ര​​​​സ്ത്യ വി​​​​ദ്യാ​​​​പീ​​​​ഠം പ്ര​​​​സി​​​​ഡ​​​​ന്‍റ് റ​​​​വ.​​​​ഡോ. ആ​​​​ൻ​​​​ഡ്രൂ​​​​സ് മേ​​​​ക്കാ​​​​ട്ടു​​​​കു​​​​ന്നേ​​​​ൽ കൃ​​​​ത​​​​ജ്ഞ​​​​ത​​​​യും പ​​​​റ​​​​ഞ്ഞു. റെ​​​​ക്ട​​​​ർ റ​​​​വ.​​​​ ഡോ. ജോ​​​​യി ഐ​​​​നി​​​​യാ​​​​ട​​​​ൻ ഉ​​​​പ​​​​ഹാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.