‘പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ​നി​ന്ന് ഉ​ത്പന്ന​ങ്ങ​ളി​ലേ​ക്ക് ‘ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, January 19, 2018 1:35 AM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ബി​​സി​​ന​​സ് ഇ​​ൻ​​കു​​ബേ​​ഷ​​ൻ ആ​​ൻ​​ഡ് ഇ​​ന്നൊ​​വേ​​ഷ​​ൻ സെ​​ന്‍റ​​റി​​ന്‍റെ (ബി​​ഐ​​ഐ​​സി) ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ​​രീ​​ക്ഷ​​ണ​​ശാ​​ല​​യി​​ൽ​​നി​​ന്ന് ഉ​​ത്പന്ന​​ങ്ങ​​ളി​​ലേ​​ക്ക് എ​​ന്ന പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സ് സെ​​മി​​നാ​​ർ ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്, ര​​ജി​​സ്ട്രാ​​ർ എം.​​ആ​​ർ. ഉ​​ണ്ണി, സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. ഹ​​രി​​കു​​മാ​​ർ, ഡോ. ​​എ.​​എം. തോ​​മ​​സ്, ഡോ. ​​കെ. ഷെ​​റ​​ഫു​​ദ്ദീ​​ൻ, ഡോ. ​​എ. ജോ​​സ്, ബി​​ഐ​​ഐ​​സി ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ആ​​ർ. ഗി​​രീ​​ഷ്കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

അ​​ക്കാ​​ദ​​മി​​ക, വ്യാ​​വ​​സാ​​യി​​ക ബ​​ന്ധ​​ത്തി​​ലൂ​​ടെ ഗ​​വേ​​ഷ​​ണ ഫ​​ല​​ങ്ങ​​ൾ സ​​മൂ​​ഹ​​ന·​​യ്ക്കാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യാ​​ണ് പു​​തി​​യ​​പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. സ​​ർ​​വ​​ക​​ലാ​​ശാ​​ല ഗ​​വേ​​ഷ​​ണ​​ഫ​​ല​​ങ്ങ​​ൾ പ​​രീ​​ക്ഷ​​ണ​​ശാ​​ല​​യി​​ൽ​​നി​​ന്നും വി​​പ​​ണി​​യി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന ന്ധ​​ലാ​​ബ് ടു ​​ഇ​​ൻ​​ഡ​​സ്ട്രി’ പ​​ദ്ധ​​തി​​യി​​ലൂ​​ടെ ശാ​​സ്ത്ര​​ഗ​​വേ​​ഷ​​ണ ഫ​​ല​​ങ്ങ​​ൾ പ്രാ​​യോ​​ഗി​​ക​​ത​​ല​​ത്തി​​ൽ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ക എ​​ന്ന​​താ​​ണ് ല​​ക്ഷ്യം.


ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗ​​വേ​​ഷ​​ണ ബി​​രു​​ദ​​ങ്ങ​​ൾ അ​​വാ​​ർ​​ഡ് ചെ​​യ്യു​​ന്ന സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ എം​​ജി മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്നു. 2017ൽ 198 ​​പി​​എ​​ച്ച്ഡി ബി​​രു​​ദ​​ധാ​​രി​​ക​​ൾ എം​​ജി​​യി​​ൽ​​നി​​ന്നും പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്. ഇ​​വ​​രു​​ടെ ഗ​​വേ​​ഷ​​ണ​​ഫ​​ല​​ങ്ങ​​ളും ക​​ണ്ടു​​പി​​ടു​​ത്ത​​ങ്ങ​​ളും സ​​മൂ​​ഹ​​ന·​​യ്ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​വാ​​നും വ്യാ​​വ​​സാ​​യി​​ക ഉ​​ല്പ​​ന്ന​​ങ്ങ​​ളാ​​യി മാ​​റ്റു​​ന്ന​​തി​​നും പേ​​റ്റ​​ന്‍റു​​ക​​ൾ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നും സ​​ർ​​വ​​ക​​ലാ​​ശാ​​ല ഈ ​​പ​​ദ്ധ​​തി​​യി​​ലൂ​​ടെ സൗ​​ക​​ര്യ​​മൊ​​രു​​ക്കും.

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ പുതിയ പദ്ധതികളായ ഫാ​​ബ്‌ ലാബ്, സ​​യ​​ൻ​​സ് പാ​​ർ​​ക്ക് എ​​ന്നി ബൃ​​ഹ​​ത് സം​​രം​​ഭ​​ങ്ങ​​ളും സ​​മീ​​പ​​ഭാ​​വി​​യി​​ൽ സാ​​ക്ഷാ​​ത്ക്ക​​രി​​ക്ക​​പ്പെ​​ടും. വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ സം​​രം​​ഭ​​ക​​ത്വ നൈ​​പു​​ണ്യം വ​​ള​​ർ​​ത്തു​​വാ​​നും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​വാ​​നും ബി​​ഐ​​ഐ​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി സ്റ്റാ​​ർ​​ട്ട് അ​​പ്പു​​ക​​ളും ഇ​​ന്നൊ​​വേ​​ഷ​​ൻ പ്ര​​ഭാ​​ഷ​​ണ പ​​ര​​ന്പ​​ര​​ക​​ളും പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ളും പേ​​റ്റ​​ന്‍റു​​ക​​ൾ നേ​​ടു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും ഏ​​റ്റെ​​ടു​​ത്ത് ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. പേ​​റ്റ​​ന്‍റി​​നാ​​യു​​ള്ള 14 അ​​പേ​​ക്ഷ​​ക​​ളി​​ൽ ന​​ട​​പ​​ടി​​ പു​​രോ​​ഗ​​മി​​ച്ചു​​വ​​രു​​ന്ന​​താ​​യി വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.