ഹയർ സെക്കൻഡറി അധ്യാപക പരീക്ഷ: ചോദ്യങ്ങൾ കോപ്പിയടിച്ചതായി ആരോപണം
Tuesday, January 23, 2018 12:38 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പി​​എ​​സ്‌​​സി ന​​ട​​ത്തി​​യ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ടീ​​ച്ച​​ർ പ​​രീ​​ക്ഷ​​യി​​ലെ ചോ​​ദ്യ​​ങ്ങ​​ൾ ഒ​​രു ഗൈ​​ഡി​​ൽനി​​ന്നും കോ​​പ്പി​​യ​​ടി​​ച്ച​​താ​​യി ആ​​രോ​​പ​​ണം. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ടീ​​ച്ച​​ർ- ഇ​​ക്ക​​ണോ​​മി​​ക്സ് പ​​രീ​​ക്ഷ പി​​എ​​സ്‌​​സി ന​​ട​​ത്തി​​യ​​ത്. 31 മു​​ത​​ൽ 50 വ​​രെ​​യു​​ള്ള ചോ​​ദ്യ​​ങ്ങ​​ൾ ഗൈ​​ഡി​​ലേ​​തു​​പോ​​ലെ തു​​ട​​ർ​​ച്ച​​യാ​​യി ആ​​വ​​ർ​​ത്തി​​ച്ച​​താ​​യി ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ പ​​റ​​യു​​ന്നു.

സോ​​ഷ്യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ മാ​​ത്രം ആ​​റു ചോ​​ദ്യ​​ങ്ങ​​ളാ​​ണ് ഗൈ​​ഡി​​ന് സ​​മാ​​ന​​മാ​​യി ആ​​വ​​ർ​​ത്തി​​ച്ചത്. അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നു​​ ശേ​​ഷ​​മാ​​ണ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ടീ​​ച്ച​​ർ-​​ഇ​​ക്ക​​ണോ​​മി​​ക്സ് പ​​രീ​​ക്ഷ പി​​എ​​സ​​സി ന​​ട​​ത്തു​​ന്ന​​ത്. വ​​ള​​രെ പ്ര​​തീ​​ക്ഷ​​യോ​​ടെ​​യാ​​ണ് പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ത​​യാ​​റെ​​ടു​​ത്ത​​തെ​​ന്ന് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ പ​​റ​​യു​​ന്നു. അ​​ഞ്ചു വ​​ർ​​ഷം മു​​മ്പു പ​​രീ​​ക്ഷ ന​​ട​​ത്തി​​യ​​പ്പോ​​ഴും സ​​മാ​​ന​​മാ​​യ ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രു​​ന്നു.


നാ​​ലു​​ മാ​​സം മു​​ൻ​​പാ​​ണ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ടീ​​ച്ച​​ർ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു​​ള്ള പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​തി​​ന് പി​​എ​​സ്‌​​സി നോ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. ഹി​​സ്റ്റ​​റി, ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള പ​​രീ​​ക്ഷ​​ക​​ൾ ന​​ട​​ത്താ​​തെ ഇ​​ക്ക​​ണോ​​മി​​ക്സ് പ​​രീ​​ക്ഷ ധൃ​​തി​​പി​​ടി​​ച്ച് ന​​ട​​ത്തി​​യ​​താ​​യും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ ആ​​രോ​​പി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...