പെ​ട്രോ​ൾ ₹ 76.12, ഡീ​സ​ൽ ₹ 68.40
Tuesday, January 23, 2018 1:50 AM IST
പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​ത്ത കു​​​തി​​​പ്പ് തു​​​ട​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ൽ 74.90 രൂ​​​പ മു​​​ത​​​ൽ 76.12 രൂ​​​പ വ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന്‍റെ വി​​​ല. ഡീ​​​സ​​​ൽ​​​വി​​​ല 67.26 രൂ​​​പ മു​​​ത​​​ൽ 68.40 രൂ​​​പ വ​​​രെ​​​യും.

മും​​​ബൈ​​​യി​​​ൽ ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ൾ വി​​​ല 80.10 രൂ​​​പ​​​യാ​​​യി. 2014-നു ​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യാ​​​ണി​​​ത്.

ഇ​​​ന്ധ​​​ന​​​വി​​​ല റി​​​ക്കാ​​​ർ​​​ഡി​​​ട്ടു മു​​​ന്നേ​​​റു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും നി​​​കു​​​തി​​​യി​​​ൽ ആ​​​നു​​​കൂ​​​ല്യം ന​​​ല്കാ​​​ൻ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​നു കേ​​​ന്ദ്രം 19.48 രൂ​​​പ എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി ചു​​​മ​​​ത്തു​​​ന്നു. കേ​​​ര​​​ളം 31.8 ശ​​​ത​​​മാ​​​നം വാ​​​റ്റ് ഈ​​​ടാ​​​ക്കു​​​ന്നു. ഡീ​​​സ​​​ലി​​​നു കേ​​​ന്ദ്രം 15.33 രൂ​​​പ​​​യും സം​​​സ്ഥാ​​​നം 24.52 ശ​​​ത​​​മാ​​​ന​​​വും നി​​​കു​​​തി ഈ​​​ടാ​​​ക്കു​​​ന്നു​​​ണ്ട്.

2016-17-ൽ ​​​കേ​​​ന്ദ്രം 2,42,691 കോ​​​ടി​​​യും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ 1,66,378 കോ​​​ടി രൂ​​​പ​​​യും പെ​​​ട്രോ​​​ൾ-​​​ഡീ​​​സ​​​ൽ നി​​​കു​​​തി​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി ശേ​​​ഖ​​​രി​​​ച്ച​​​താ​​​ണ്.

രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ലി​​​നു വി​​​ല കൂ​​​ടു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണു ദി​​​വ​​​സേ​​​ന വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്. ക്രൂ​​​ഡ് വി​​​ല വീ​​​പ്പ​​​യ്ക്ക് 70 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി​​​യി​​​ട്ടു താ​​​ണ് ഇ​​​പ്പോ​​​ൾ 68.71 ഡോ​​​ള​​​റി​​​ലാ​​​ണ്.

ഡീ​​​സ​​​ലി​​​നു കൂ​​​ടി​​​യ​​​ത് 26 ശ​​​ത​​​മാ​​​നം

ഇ​​​ന്ധ​​​ന​​​വി​​​ല​​​ക​​​ൾ ദി​​​വ​​​സേ​​​ന നി​​​ശ്ച​​​യി​​​ക്കു​​​ന്ന രീ​​​തി വ​​​ന്ന​​​ശേ​​​ഷ​​​മു​​​ള്ള ആ​​​റ​​​ര മാ​​​സം കൊ​​​ണ്ട് ഡീ​​​സ​​​ലി​​​നു​​​ണ്ടാ​​​യ വി​​​ല​​​വ​​​ർ​​​ധ​​​ന 26.12 ശ​​​ത​​​മാ​​​നം. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 53.33 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന വി​​​ല ഇ​​​പ്പോ​​​ൾ 67.26 രൂ​​​പ​​​യാ​​​യി. ക​​​ഴി​​​ഞ്ഞ ഏ​​​ഴു ദി​​​വ​​​സം​​​കൊ​​​ണ്ടു​​​ണ്ടാ​​​യ വി​​​ല​​​വ​​​ർ​​​ധ​​​ന 1.21 രൂ​​​പ (2.27 ശ​​​ത​​​മാ​​​നം).

പെ​​​ട്രോ​​​ളി​​​നു ജൂ​​​ലൈ ഒ​​​ന്നി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 63.09 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ 74.90 രൂ​​​പ. വ​​​ർ​​​ധ​​​ന 11.81 രൂ​​​പ അ​​​ഥ​​​വാ 18.72 ശ​​​ത​​​മാ​​​നം. ഒ​​​രാ​​​ഴ്ച​​​കൊ​​​ണ്ട് കൂ​​​ടി​​​യ​​​ത് ഒ​​​രു രൂ​​​പ (1.59 ശ​​​ത​​​മാ​​​നം).


കേ​​​ര​​​ള​​​ത്തി​​​ൽ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന​​​ലെ ഈ​​​ടാ​​​ക്കി​​​യ പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ (ലി​​​റ്റ​​​റി​​​നു രൂ​​​പ​​​യി​​​ൽ)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 76.12 68.40
കൊ​​​ല്ലം 75.72 68.03
പ​​​ത്ത​​​നം​​​തി​​​ട്ട 75.54 6786
കോ​​​ട്ട​​​യം 75.18 67.52
തൊ​​​ടു​​​പു​​​ഴ 75.13 67.48
മൂ​​​ന്നാ​​​ർ 76.06 68.18
ആ​​​ല​​​പ്പു​​​ഴ 75.18 67.53
എ​​​റ​​​ണാ​​​കു​​​ളം 74.90 67.26
തൃ​​​ശൂ​​​ർ 75.38 67.71
മ​​​ല​​​പ്പു​​​റം 75.50 67.84
കോ​​​ഴി​​​ക്കോ​​​ട് 75.16 67.52
പാ​​​ല​​​ക്കാ​​​ട് 75.69 68.00
വ​​​യ​​​നാ​​​ട് 75.87 68.13
ക​​​ണ്ണൂ​​​ർ 75.11 67.48
കാ​​​സ​​​ർ​​​ഗോ​​​ഡ് 75.65 67.99
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...