മാ​ണി​ക്കെ​തി​രേ കേ​സ് ന​ട​ത്തി​യാ​ൽ ബാ​റു​ക​ൾ തു​റ​ന്നുതരാമെന്നു സി​പി​എം ഉ​റ​പ്പു ന​ൽ​കി​: ബി​ജു ര​മേ​ശ്
Wednesday, February 14, 2018 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കെ.​​​എം. മാ​​​ണി​​​ക്കെ​​​തി​​​രേ കേ​​​സ് ന​​​ട​​​ത്തി​​​യാ​​​ൽ ഭ​​​ര​​​ണം മാ​​​റി​​​വ​​​രു​​​ന്പോ​​​ൾ പൂ​​​ട്ടി​​​യ ബാ​​​റു​​​ക​​​ൾ തു​​​റ​​​ന്നു ന​​​ൽ​​​കാ​​​മെ​​​ന്ന് സി​​​പി​​​എം നേ​​​തൃ​​​ത്വം വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യി ബാ​​റു​​ട​​മാ സം​​ഘ​​ട​​ന​​യു​​ടെ നേ​​താ​​വ് ബി​​​ജു ര​​​മേ​​​ശ്. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നേ​​​രി​​​ട്ടാ​​​ണ് ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യ​​തെ​​ന്നു ബി​​​ജു ര​​​മേ​​​ശ് അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​നെ​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​യും ക​​​ണ്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജ​​​യി​​​ച്ച് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി പാ​​​ലം​​​വ​​​ലി​​​ച്ചെ​​​ന്നും ബി​​​ജു ര​​​മേ​​​ശ് ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


മാ​​​ണി​​​ക്കെ​​​തി​​​രേ കേ​​​സ് ന​​​ട​​​ത്താ​​​ൻ ത​​​ന്നെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ച​​​വ​​​ർ മ​​​റു​​​വ​​​ശ​​​ത്തുകൂ​​​ടി മാ​​​ണി​​​യു​​​മാ​​​യി ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കു​​​ന്ന​​​ത് നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മാ​​​ണ്. തെ​​​ളി​​​വി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത് ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ൽ ആ​​​ലോ​​​ചി​​​ച്ചു​​​റ​​​പ്പി​​​ച്ച ക​​​ള്ള​​​ക്ക​​​ളി​​​യാ​​​ണെ​​​ന്നും രാ​​​ഷ്‌ട്രീ​​​യ പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യാ​​​ൽ മാ​​​ണി​​​ക്കെ​​​തി​​​രേ തെ​​​ളി​​​വു ന​​​ൽ​​​കാ​​​ൻ ബാ​​​റു​​​ട​​​മ​​​ക​​​ൾ ത​​​യാ​​​റാ​​​കു​​​മെ​​​ന്നും ബി​​​ജു ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...