ഡീസലിന് 1.91 രൂപ കുറഞ്ഞു
Tuesday, February 20, 2018 2:08 AM IST
കോ​ട്ട​യം: ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ഒ​രു ലി​റ്റ​ർ ഡി​സ​ലി​നു കു​റ​ഞ്ഞ​ത് 1.91 രൂ​പ. പെ​ട്രോ​ളി​ലെ കു​റ​വ് 1.51 രൂ​പ മാ​ത്രം.ഫെ​ബ്രു​വ​രി ഏ​ഴു മു​ത​ൽ ഡി​സ​ൽ, പെ​ട്രോ​ൾ വി​ല​ക​ൾ ചെ​റി​യ തോ​തി​ൽ കു​റ​യു​ക​യാ​ണ്. ഏ​ഴി​ന് 68.82 രൂ​പ​യാ​യി​രു​ന്നു ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് കോ​ട്ട​യ​ത്ത്. ഇ​ന്ന​ലെ അ​ത് 66.91 രൂ​പ​യാ​യി. ഇ​തേ കാ​ല​യ​ള​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് 69.70 രൂ​പ​യി​ൽ​നി​ന്ന് 67.79 രൂ​പ​യി​ലേ​ക്കു വി​ല താ​ണു. വ്യ​ത്യാ​സം 1.91 രൂ​പ​ത​ന്നെ.


പെ​ട്രോ​ൾ വി​ല കോ​ട്ട​യ​ത്ത് 76.37 രൂ​പ​യി​ൽ നി​ന്ന് 74.86 രൂ​പ​യി​ലേ​ക്കു കു​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് 77.31 ൽ ​നി​ന്ന് 75.80 രൂ​പ​യി​ലേ​ക്കാ​ണു താ​ഴ്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.