കൊ​​​ല​​​പാ​​​ത​​​കം സി​​​പി​​​എ​​​മ്മി​​​ന്‍റെ പൊ​​​തു​​​സ​​​മീ​​​പ​​​ന​​​മ​​​ല്ലെ​​​ന്ന് നേ​​​താ​​​ക്ക​​​ൾ
Sunday, February 25, 2018 1:15 AM IST
തൃ​​​ശൂ​​​ർ: കൊ​​​ല​​​പാ​​​ത​​​കം സി​​പി​​എ​​​മ്മി​​​ന്‍റെ പൊ​​​തു​​​സ​​​മീ​​​പ​​​ന​​​മ​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം. പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു വേ​​​ണ്ടി സി​​​പി​​​എ​​​മ്മു​​​കാ​​​ർ ആ​​​രെ​​​യും കൊ​​​ല്ലാ​​​റി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, എ​​​ള​​​മ​​​രം​ ക​​​രീം എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു. സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ യാ​​​ദൃ​​​ച്ഛിക​​​മാ​​​യി സം​​​ഭ​​​വി​​​ക്കു​​​ന്ന​​​താ​​​ണ് അ​​​തെ​​​ന്നും നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സി​​​പി​​​എ​​​മ്മു​​​കാ​​​ർ​​​ക്കു നേ​​​രേയു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ പ​​​ല​​​പ്പോ​​​ഴും ചെ​​​റി​​​യ വാ​​​ർ​​​ത്ത​​​ക​​​ളാ​​​യേ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​രാ​​​റു​​​ള്ളു​​​വെ​​​ന്ന് ഇ​​​വ​​​ർ പ​​​രാ​​​തി​​​പ്പെ​​​ട്ടു. ആ​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് പാ​​​ർ​​​ട്ടി എ​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദേ​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ആ​​​ശ​​​യം കൊ​​​ണ്ടാ​​​ണ് സി​​​പി​​​എം എ​​​തി​​​രാ​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​റു​​​ള്ള​​​തെ​​​ന്നും ഇ​​​വ​​​ർ പ​​​റ​​​ഞ്ഞു. രാ​​​ഷ്‌​​ട്രീ​​യ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നെ​​​തി​​​രെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ത്തി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നു​​​വെ​​​ന്ന കാ​​​ര്യം നേ​​​താ​​​ക്ക​​​ൾ സ​​​മ്മ​​​തി​​​ച്ചു.


സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം മാ​​​ത്ര​​​മ​​​ല്ല ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​വും അ​​​ക്ര​​​മ​​​രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​നെ​​​തി​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്ന് വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.