നി​​​യ​​​മനി​​​ർ​​​മാ​​​ണ​​​ത്തിന് ജൂ​​​ണ്‍ നാ​​​ലു മു​​​ത​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം
നി​​​യ​​​മനി​​​ർ​​​മാ​​​ണ​​​ത്തിന് ജൂ​​​ണ്‍ നാ​​​ലു മു​​​ത​​​ൽ  നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം
Thursday, May 17, 2018 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മനി​​​ർ​​​മാ​​​ണ​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചുചേ​​​ർ​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ജൂ​​​ണ്‍ നാ​​​ലു മു​​​ത​​​ൽ 21 വ​​​രെ 13 ദി​​​വ​​​സ​​​മാ​​​ണു നി​​​യ​​​മ​​​സ​​​ഭ ചേ​​​രു​​​ന്ന​​​ത്.

നി​​​ല​​​വി​​​ലു​​​ള്ള ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ ബി​​​ല്ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണു പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച 13 ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ പു​​​ന​​​ർ​​​വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​രു​​​ന്നു. നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തുകൊ​​​ണ്ടു​​​ള്ള ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ളാ​​​ണ് ഇ​​​വ. പു​​​റ​​​മേ മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച പു​​​തി​​​യ ബി​​​ല്ലു​​​ക​​​ളും നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രാ​​​നി​​​ട​​​യു​​​ണ്ട്.

കേ​​​ര​​​ള നെ​​​ൽ​​​വ​​​യ​​​ൽ- ത​​​ണ്ണീ​​​ർ​​​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ, കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള അ​​​ബ്കാ​​​രി നി​​​യ​​​മ​ ഭേ​​​ദ​​​ഗ​​​ഗ​​​തി, തി​​​രു​​​വി​​​താം​​​കൂ​​​ർ -കൊ​​​ച്ചി ഹി​​​ന്ദു​​​മ​​​ത സ്ഥാ​​​പ​​​ന നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ൽ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി, കാ​​ലി​​ക്ക​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (സെ​​​ന​​​റ്റി​​​ന്‍റെ​​​യും സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ന്‍റെ​​​യും താ​​ത്കാ​​​ലി​​​ക ബ​​​ദ​​​ൽ ക്ര​​​മീ​​​ക​​​ര​​​ണം) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്തി​​രാ​​​ജ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള ജ​​​ല​​​സേ​​​ച​​​ന​​​വും ജ​​​ല​​​സം​​​ര​​​ക്ഷ​​​ണ​​​വും നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൽ​​​ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ (വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ ചു​​​മ​​​ത​​​ല​​​ക​​​ൾ) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രി​​​ക. ഇ​​​വ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും പാ​​​സാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.