പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളു​​ടെ അ​​തി​​ർ​​ത്തി പ്രദേശത്ത് നേരിയ ഭൂചലനം
പ​​ത്ത​​നം​​തി​​ട്ട,  ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളു​​ടെ അ​​തി​​ർ​​ത്തി പ്രദേശത്ത് നേരിയ ഭൂചലനം
Thursday, September 13, 2018 1:12 AM IST
അ​​​​ടൂ​​​​ർ/​​​​ചാ​​​​​രും​​​​​മൂ​​​​​ട്: പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട, ആ​​​​​ല​​​​​പ്പു​​​​​ഴ ജി​​​​​ല്ല​​​​​ക​​​​​ളു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യാ​​​​​യ പ​​​​​ഴ​​​​​കു​​​​​ളം, പ​​​​​ന്ത​​​​​ളം മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഭൂ​​​​​ച​​​​​ല​​​​​നം.​​​​ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 10.30ഓ​​​​​ടെ​​​​​യാ​​​​​ണ് വ​​​​​ൻ ശ​​​​​ബ്ദ​​​​​ത്തോ​​​​​ടെ ഭൂ​​​​​ച​​​​​ല​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. നേ​​​​​രി​​​​​യ ഭൂ​​​​​ച​​​​​ല​​​​​ന​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ തീ​​​​​വ്ര​​​​​ത രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​യി​​​​​ല്ല.

നൂ​​​​​റ​​​​​നാ​​​​​ട്, പാ​​​​​ല​​​​​മേ​​​​​ൽ, ഉ​​​​​ള​​​​​വു​​​​​ക്കാ​​​​​ട്, ത​​​​​ണ്ടാ​​​​​നു​​​​​വി​​​​​ള, പ​​​​​ള്ളി​​​​​ക്ക​​​​​ൽ, പ​​​​​ഴം​​​​​കു​​​​​ളം, കു​​​​​ട​​​​​ശ​​​​​നാ​​​​​ട്, ക​​​​​ഞ്ചു​​​​​കോ​​​​​ട്, ആ​​​​​ദി​​​​​ക്കാ​​​​​ട്ടു​​​​​കു​​​​​ള​​​​​ങ്ങ​​​​​ര തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​ന്പ​​​​​തോ​​​​​ളം വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ ഭൂ​​​​​ച​​​​​ല​​​​​നം അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ടു. വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ ഭി​​​​​ത്തി​​​​​ക​​​​​ളി​​​​​ൽ വി​​​​​ള്ള​​​​​ൽ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ഓ​​​​​ടി​​​​​ട്ട വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ മേ​​​​​ൽ​​​​​ക്കൂ​​​​​ര​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നും ഓ​​​​​ടു​​​​​ക​​​​​ൾ താ​​​​​ഴേ​​​​​ക്കു നി​​​​​ലം​​​​​പ​​​​​തി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. തു​​​​​ട​​​​​ർ​​​​​ച​​​​​ല​​​​​ന സാ​​​​​ധ്യ​​​​​ത നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നും ജ​​​​​ന​​​​​ങ്ങ​​​​​ൾ താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി മാ​​​​​റി​​​​​താ​​​​​മ​​​​​സി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ജാ​​​​​ഗ്ര​​​​​താ നി​​​​​ർ​​​​​ദേ​​​​​ശ​​​​​വും മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. മാ​​​​​വേ​​​​​ലി​​​​​ക്ക​​​​​ര ത​​​​​ഹ​​​​​സീ​​​​​ൽ​​​​​ദാ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ റ​​​​​വ​​​​​ന്യൂ സം​​​​​ഘ​​​​​വും സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.